NEWS UPDATE

6/recent/ticker-posts

ഏഴ്​ മണിക്കൂർ കാത്തിരിപ്പ്​ വിഫലം; കെ.എം.സി.സി ചാര്‍ട്ടേഡ്​ വിമാനത്തിന്​ പറക്കാനായില്ല

റാസല്‍ഖൈമ: യാത്രക്കാരുടെ ഏഴ്​ മണിക്കൂർ കാത്തിരിപ്പ്​ വിഫലമായി. 160 യാത്രക്കാരുമായി റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടിന് ചൊവ്വാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കാതിരുന്നതിനത്തെുടര്‍ന്ന് യാത്ര മുടങ്ങി.[www.malabarflash.com]

കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്. ഇതോടെ, ഉച്ചക്ക്​ രണ്ട്​ മണി മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക്​ മാറ്റി. സാങ്കേതിക പ്രശ്നം ഒഴിവാക്കി ബുധനാഴ്ച ​ സർവീസ്​ നടത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കോ-ഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് അഴീക്കോട്  പറഞ്ഞു.

യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ പ്രഥമ സര്‍വീസാണ് ‘സാങ്കേതികത’യില്‍ മുടങ്ങിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്​ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിൽ മണിക്കൂറോളം കാത്തിരുന്ന്​ നിരാശരായി മടങ്ങിയത്​. വൈകുന്നേരം ആറിന്​ റാക് എയര്‍പോര്‍ട്ടില്‍ നിന്ന്​ സ്​പേസ്​ ജെറ്റ്​ വിമാനം പുറപ്പെടുമെന്നാണ്​ അറിയിച്ചിരുന്നത്​.

ഇതേതുടർന്നാണ്​ രണ്ട്​ മണിക്ക്​ തന്നെ യാത്രക്കാർ ഇവിടെ എത്തിയത്​. കോവിഡി​നെ തുടർന്ന്​ എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന്​ കൊതിച്ചെത്തിയവർക്കാണ്​ സാങ്കേതികത വില്ലനായത്​. രാത്രി 11.30ന്​ പുറപ്പെടുമെന്നായിരുന്നു ഒടുവിൽ അറിയിച്ചിരുന്നത്​. എന്നാൽ, . നിശ്ചിത സമയം കഴിഞ്ഞും കേരളത്തിലേക്ക് പുറപ്പെടേണ്ട വിമാനം റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയില്ല. 

അവസാന നിമിഷം വരെ യാത്രക്കാർ പ്രതീക്ഷയിലായിരുന്നെങ്കിലും രാത്രി ഒമ്പതോടെ സർവീസ്​ മാറ്റിവെക്കുന്നുവെന്ന അറിയിപ്പ്​ ലഭിച്ചു.

Post a Comment

0 Comments