ദുബൈ: യു.എ.ഇ കെ.എം.സി.സി ചാർട്ടർ ചെയ്ത വിമാനം ആശങ്കകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ 36 മണിക്കുർ വൈകി പറന്നു. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനമാണിത്.[www.malabarflash.com]
കേന്ദ്രസർക്കാർ വന്ദേഭാരത് മിഷനിൽ ഒരുക്കിയ പരിമിതമായ വിമാനങ്ങളിൽ സീറ്റ് ലഭിക്കാഞ്ഞ നൂറുകണക്കിനാളുകൾക്ക് ആശ്രയവും ആശ്വാസവുമാകുമെന്ന് കരുതപ്പെടുന്ന ചാർട്ടഡ് വിമാനം ആദ്യ ദിവസം തന്നെ മുടങ്ങിയത് ഏറെ ആശങ്കയും അതിലേറെ ആരോപണങ്ങൾക്കും വഴിവെച്ചു.
ചാർട്ടഡ് വിമാനം പറന്നാൽ അത് ആസൂത്രണം ചെയ്ത സംഘടനക്ക് ക്രെഡിറ്റ് കിട്ടുമെന്ന് കരുതിയവർ വിമാനം മുടങ്ങിയത് ആഘോഷിച്ചു. ആതേ സമയം കേരള സർക്കാറിന്റെ ഇടപെടൽ മൂലമാണ് വിമാനം മുടങ്ങിയതെന്ന ആരോപണം മറുപക്ഷവും പ്രചരിപ്പിച്ചു.
കേരളത്തിലേക്കുള്ള ചാർട്ടഡ് വിമാനങ്ങൾക്ക് മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിബന്ധനകൾ ആ ആരോപണങ്ങൾക്ക് ശക്തിയും പകർന്നു.
എന്നാൽ റാസൽഖൈമയിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം വിമാനം പറക്കാതിരിക്കാനുള്ള യഥാർഥ കാരണം ഇതൊന്നുമായിരുന്നില്ല.
ചാർട്ടഡ് വിമാനത്തിന് ആവശ്യമായ സത്യവാങ്മൂലങ്ങൾ നൽകുന്നതിൽ വിമാന കമ്പനിക്ക് പറ്റിയ പിഴവാണ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ തടസമായത്.
കോവിഡ് കാലത്ത് പ്രത്യേകമായി നൽകേണ്ട അഫിഡവിറ്റുകൾക്ക് പകരം പഴയ രേഖകളും അപേക്ഷകളുമാണ് വിമാനക്കമ്പനി സമർപ്പിച്ചിരുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു.
നാട്ടിലേക്ക് മടങ്ങുവാൻ അത്യാവശ്യക്കാരായ ആളുകളുടെ യാത്രയാണ് വൈകുന്നത് എന്നു കണ്ട യു.എ.ഇ അധികൃതർ ഏറ്റവും അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചതോടെ പുതിയ അപേക്ഷയും സത്യവാങ്മൂലങ്ങളും സമർപ്പിച്ചതിന് തൊട്ടുപിന്നാലെ യാത്ര സാധ്യമാവുകയായിരുന്നു.

0 Comments