പൊയിനാച്ചി: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് എരോൽ ഗ്രാമത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി നാടിന് മാതൃകയായ വിശ്വകർമ്മ സമുദായം എരോൽ ഗ്രാമകമ്മറ്റി ഇത്തവണ ത രിശ് ഭൂമിയിൽ കൃഷിയിറക്കിയാണ് വേറിട്ട പ്രവർത്തനം കാഴ്ചവെച്ചത്.[www.malabarflash.com]
കോവിഡ് മൂലം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉല്പാദനമേഖലയിൽ സ്തംഭന സ്ഥ സംജാതമായിരിക്കുകയാണ്. വരും കാലങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾക്ക് ക്ഷാമം നേരിടുമെന്ന് മുൻകൂട്ടി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷി ഇറക്കാൻ വിശ്വകർമ്മ സമുദായം എരോൽ ഗ്രാമ കമ്മറ്റി തീരുമാനിച്ചത്.
പനയാൽ കോട്ടക്കാലിലെ കോരൻ എന്ന വ്യക്തിയുടെ 1.25 ഏക്ര ഭൂമി പാട്ടാത്തിനെടുത്താണ് കൃഷിയിറക്കിയത്. വർഷങ്ങളോളം തരിശായി കിടന്ന ഭൂമിയാണ് കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയത്.
സംസ്ഥാന സർക്കാറിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബട്ടത്തൂരിൽ ദേശീയ പാതയ്ക്ക് സമീപം കാടുകളാൽ മൂടപ്പെട്ട ഒന്നേ കാൽ ഏക്ര ഭൂമിയായാണ് ദിവസങ്ങളുടെ മനുഷ്യദ്ധ്വനത്തിൻ്റെ ഫലമായാണ് കൃഷി ഭൂമിയാക്കി മാറ്റിയത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സമുദായംഗങ്ങളുടെ നേതൃത്വത്തിൽ മരച്ചീനി, മധുരക്കിഴങ്ങ്, മഞ്ഞൾ എന്നിവ വച്ചുപിടിപ്പിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി ഉദ്ഘാഘാനം നിർവ്വഹിച്ചു. വിശ്വകർമ്മ സമുദായം ഗ്രാമക്കമ്മറ്റി പ്രസിഡൻ്റ് ശശിധരൻ നാഗത്തിങ്കാൽ അദ്ധ്യക്ഷത വഹിച്ചു. വൈ. കൃഷ്ണദാസ് സ്വാഗതവും ശശിധരൻ വടക്കേക്കര നന്ദിയും പറഞ്ഞു. സെക്രട്ടറി വിബീഷ് ചന്ദ്രപുരം, പത്മനാഭൻ തെക്കേക്കര, രാജൻ.കെ.ചന്ദ്രപുരം, മധുവടക്കേക്കര, സുരേന്ദ്രൻ വേടുത്തൊട്ടി, അനുപമ ശിവകുമാർ, ബിന്ദു സുരേന്ദ്രൻ, സന്തോഷ് ഞെക്ലി, കുമാരൻ കിഴക്കേക്കര, ശിവകുമാർ, രത്നാവതി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments