ഉദുമ: ലോക്ക്ഡൗണ്‍ കാലത്ത് കടകള്‍ അടച്ചിട്ട സമയത്തെ വൈദ്യൂത ചാര്‍ജ്ജ് പൂര്‍ണ്ണമായും ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ വൈദ്യൂതി ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. [www.malabarflash.com]
ലോക്ക്ഡൗണ്‍ കാലത്ത് കെ എസ് ഇ ബി നടത്തുന്ന പകല്‍ കൊളള അവസാനിപ്പിക്കുക, വ്യാപാര സ്ഥാപനങ്ങള്‍ക്കുളള വൈദ്യൂത ചാര്‍ജ്ജിന്റെ താരീഫ് നിരക്ക് കുറക്കുക, കടകള്‍ അടച്ചിട്ട സമയത്തെ വൈദ്യൂത ചാര്‍ജ്ജ് പൂര്‍ണ്ണമായും ഒഴിവാക്കുക, ഫിക്‌സഡ് ചാര്‍ജ് നിര്‍ത്തലാക്കുക മീറ്റര്‍ റീഡിംങ്ങ് മാസംതോറും എടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ വൈദ്യൂതി ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം നടത്തിയത്.

ഉദുമ മേഖലയിലെ മേല്‍പറമ്പ്, ഉദുമ, കോട്ടിക്കുളം എന്നീ യുണിറ്റുകളുടെ നേതൃത്വത്തില്‍ ഉദുമയിലെ അസിസ്റ്റന്റ് എഞ്ചിനിയരുടെ കാര്യാലയത്തിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി എ വി ഹരിഹരസുധന്‍ ഉദ്ഘാടനം ചെയ്തു. കോട്ടിക്കുളം യുണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ പളളം അധ്യക്ഷത വഹിച്ചു.
നേതാക്കളായ എന്‍ എ ഭരതന്‍, എം എസ് ജംഷിദ് പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. മേല്‍പറമ്പ് യുണിറ്റ് പ്രസിഡന്റ് എം എ നസീര്‍ സ്വാഗതവും ഉദുമ യുണിറ്റ് സെക്രട്ടറി യൂസഫ് റൊമാന്‍സ് നന്ദിയും പറഞ്ഞു. അഷറഫ് തവക്കല്‍, ഉദയന്‍ കെ കെ, ചന്ദ്രന്‍ കരിപ്പോടി, മുരളി പളളം, സതീഷന്‍ പൂര്‍ണ്ണിമ, ചന്ദ്രന്‍ തച്ചങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments