NEWS UPDATE

6/recent/ticker-posts

അധ്യാപികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ മലയാളി പിടിയിൽ

ബം​​ഗ​​ളൂ​​രു: വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി അ​​ധ്യാ​​പി​​ക​​യെ വ​​ഞ്ചി​​ച്ച് 38 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യും ലൈം​​ഗി​​ക​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ക​​യും ചെ​​യ്ത കേ​​സി​​ൽ മ​​ല​​യാ​​ളി സോ​​ഫ്റ്റ്​​​വെ​​യ​​ർ എ​​ൻ​​ജി​​നീ​​യ​​ർ പി​​ടി​​യി​​ൽ.[www.malabarflash.com]

ഓ​​ൺ​​ലൈ​​ൻ ഡേ​​റ്റി​​ങ് ആ​​പ്പി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട ശേ​​ഷ​​മാ​​യി​​രു​​ന്നു ത​​ട്ടി​​പ്പ്. കോ​​ട്ട​​യം സ്വ​​ദേ​​ശി​​യും ബം​​ഗ​​ളൂ​​രു​​വി​​ലെ കോ​​റ​​മം​​ഗ​​ല​​യി​​ൽ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ ജോ​​ എ​​ബ്ര​​ഹാം മാ​​ത്യൂ​​സി​​നെ (35) ആ​​ണ് വി​​വേ​​ക് ന​​ഗ​​ർ പോലീ​​സ് അ​​റ​​സ്​​​റ്റ് ചെ​​യ്ത​​ത്. നി​​ര​​വ​​ധി സ്ത്രീ​​ക​​ളെ ഇ​​തേ രീ​​തി​​യി​​ൽ ഇ​​യാ​​ൾ വ​​ഞ്ചി​​ച്ച്​ കോ​​ടി​​ക​​ൾ ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പോലീസ് പ​​റ​​ഞ്ഞു.

വി​​വാ​​ഹ മോ​​ച​​നം നേ​​ടി​​യ സ്ത്രീ​​ക​​ളെ​​യാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​ക്കു​​ന്ന​​ത്. സു​​ഹൃ​​ത്താ​​യ ബി​​സി​​ന​​സു​​കാ​​ര​​നെ ക​​ബ​​ളി​​പ്പി​​ച്ച് 17 ല​​ക്ഷം ത​​ട്ടി​​യെ​​ന്ന കേ​​സി​​ൽ പ്ര​​തി​​യാ​​ണ്.

ന​​ഗ​​ർ​​ഭ​​വി സ്വ​​ദേ​​ശി​​നി​​യാ​​യ അ​​ധ്യാ​​പി​​ക​​യെ ര​​ണ്ടു​​വ​​ർ​​ഷം മു​​മ്പാ​​ണ് ജോ​​യി പ​​രി​​ച​​യ​​പ്പെ​​ട്ട​​ത്. കാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ബി​​സി​​ന​​സി​​ൽ പ​​ണം ന​​ഷ്​​​​ട​​മാ​​യെ​​ന്നു പ​​റ​​ഞ്ഞാ​​ണ് ഇ​​വ​​രി​​ൽ​​നി​​ന്ന് ആ​​ദ്യം പ​​ണം വാ​​ങ്ങി​​യ​​ത്. പി​​ന്നീ​​ട്, സ​​ഹോ​​ദ​​രി​​യു​​ടെ കോ​​ള​​ജ് ഫീ​​സ് അ​​ട​​ക്കാ​​ൻ 10 ല​​ക്ഷം വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പി​​ന്നീ​​ട് 12 ല​​ക്ഷ​​വും ആ​​റു​​ല​​ക്ഷം രൂ​​പ​​യു​​ടെ സ്വ​​ര്‍ണാ​​ഭ​​ര​​ണ​​ങ്ങ​​ളും വാ​​ങ്ങി.

ഇ​​തി​​നി​​ടെ വി​​വാ​​ഹം ക​​ഴി​​ക്കാ​​മെ​​ന്ന വാ​​ഗ്ദാ​​നം ന​​ൽ​​കി ലൈം​​ഗി​​ക​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ക​​യും ചെ​​യ്തു. ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട​​താ​​യി തി​​രി​​ച്ച​​റി​​ഞ്ഞ അ​​ധ്യാ​​പി​​ക പോലീസി​​ൽ പ​​രാ​​തി ന​​ൽ​​കി.

20 വ​​ർ​​ഷം മു​​മ്പ് ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യ ജോ​​ പ​​ഠ​​ന​​ശേ​​ഷം ഇ​​വി​​ടെ സ്ഥി​​ര താ​​മ​​സ​​മാ​​ക്കി. ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​തോ​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ കൂ​​ടു​​ത​​ൽ പേ​​ർ പ​​രാ​​തി​​യു​​മാ​​യി പോലീ​​സി​​നെ സ​​മീ​​പി​​ച്ചി​​ട്ടു​​ണ്ട്.

Post a Comment

0 Comments