ബംഗളൂരു: ജീവനൊടുക്കാൻ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം ഐ.ടി കമ്പനിയിലെ ജീവനക്കാരനായ മലയാളി യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ. വിജയന് (30) ആണ് മരിച്ചത്.[www.malabarflash.com]
ബംഗളൂരുവിലെ സ്വകാര്യ ഐ.ടി കമ്പനിയിൽ നെറ്റ്വർക്ക് എൻജിനീയറായ ഇയാൾ മാരുതി നഗറിൽ പേയിങ് ഗെസ്റ്റ് ആയി താമസിച്ചുവരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ച നാലരയോടെയാണ് അജീഷ് താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോയത്.
തുടർന്ന് രാവിലെ ഒമ്പതോടെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. അജീഷുമായി തിരിച്ച് ബന്ധപ്പെടാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് സുഹൃത്തുക്കൾ മടിവാള പോലീസിൽ പരാതി നൽകി.
ശനിയാഴ്ച വൈകീട്ട് നാലോടെ ഹൊറമാവ് റെയിൽവേ പാലത്തിന് സമീപം പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബൈയപ്പനഹള്ളി പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

മേയ് 16നാണ് അജീഷ് മാരുതിനഗറിലേ പി.ജിയിലെത്തിയതെന്നും ജൂൺ 16ന് ഒഴിഞ്ഞുപോകുമെന്ന് അറിയിച്ചിരുന്നതായും പി.ജി ഉടമ പറഞ്ഞു.
0 Comments