NEWS UPDATE

6/recent/ticker-posts

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് (33) ആത്മഹത്യ ചെയ്തത്.[www.malabarflash.com]

രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സുനില്‍ കുമാര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന സുനില്‍ കുമാര്‍ ചൊവ്വാഴ്ച വൈകീട്ടോടെ വിളയില്‍മൂലയില്‍ ഭാര്യയുടെ വീട്ടിലെത്തി മകനെ കണ്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments