ജറൂസലം: കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ കാരണം അടച്ച ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ നിസ്‌കാരത്തിനായി തുറന്നു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് അഖ്‌സ പള്ളി സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തത്.[www.malabarflash.com]
കോവിഡ് 19 സാമൂഹിക വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പള്ളി തുറന്നതെന്ന് പള്ളിയുടെ നിയന്ത്രണമുള്ള കൗണ്‍സില്‍ ഓഫ് ഇസ് ലാമിക് വഖഫ് അറിയിച്ചു.
പള്ളി തുറന്നെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിശ്വസികള്‍ മാസ്‌ക് ധരിക്കുകയും നിസ്‌കരിക്കാനുള്ള മുസ്വല്ല കൈയില്‍ കരുതുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശം നലകി. നിസ്‌കാരത്തില്‍ സാമൂഹിക അകലം പാലക്കണമെന്നും നിര്‍ദേശമുണ്ട്.
പള്ളി തുറന്നതോടെ നിരവധി വിശ്വസികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. അല്ലാഹു വലിയവനാണെന്നും രക്തവും ജീവനും നല്‍കി തങ്ങള്‍ അല്‍ അഖ്‌സ പള്ളി സംരക്ഷിക്കുമെന്നും പള്ളിയില്‍ ഒത്തുകൂടിയ വിശ്വാസികള്‍ പറഞ്ഞു.

0 Comments