കാസർകോട്: തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീം ലീഗ് എംഎൽഎ എംസി ഖമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റതായി പരാതി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ കെ വിഭാഗം സമസ്ത യുവജനവിഭാഗം നേതാവ് അടക്കം വഖഫ് ബോർഡിന് പരാതി നൽകി.[www.malabarflash.com]
എന്നാൽ വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നും സമസ്തയാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും മുസ്ലീം ലീഗ് എംഎൽഎ കൈ കഴുകുന്നു. വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം ചെയ്യണമെങ്കിൽ സംസ്ഥാന വഖഫ് ബോർഡിന്റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം.
1997ൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ജാമിയ സഅദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി എം സി ഖമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് അനധികൃതമായി വിറ്റതായാണ് പരാതി. ഇതേ സംഘടനയുടെ വൈസ് പ്രസിഡന്റും എസ്‌കെഎസ്എസ്എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറിയുമായ താജുദ്ദീൻ ദാരിമിയും അഡ്വ. സി ഷുക്കൂറുമാണ് പരാതിക്കാർ
കൈമാറിയ രണ്ടേക്കർ ഭൂമിയിൽ പതിനാറായിരം ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നില സ്‌കൂൾ കെട്ടിടവും നിസ്‌കാര പള്ളിയുമുണ്ട്. അന്വേഷണം തുടങ്ങിയെന്നും വഖഫ് ഭൂമിയാണെങ്കിൽ തിരിച്ചു പിടിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് അറിയിച്ചു.

0 Comments