NEWS UPDATE

6/recent/ticker-posts

വിന്‍ഡോസ് അപ്ഡേറ്റിനൊപ്പം എഡ്ജ് ബ്രൗസര്‍ അപ്ഡേറ്റ് എത്തിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് അപ്ഡേറ്റിനൊപ്പം മൈക്രോസോഫ്റ്റിന്റെ ക്രോമിയം അധിഷ്ടിതമായ എഡ്ജ് ബ്രൗസര്‍ അപ്ഡേറ്റ് കംപ്യൂട്ടറുകളിലെത്തി തുടങ്ങി.വിന്‍ഡോസ് അപ്ഡേറ്റ് വഴി തന്നെ എഡ്ജ് ബ്രൗസര്‍ അപ്ഡേറ്റ് എത്തിക്കുമെന്നാണ് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നത്.[www.malabarflash.com]

ക്രോമിയം ബേസ്ഡ് എഡ്ജ് ബ്രൗസറിന്റെ അപ്ഡേറ്റ് കംപ്യൂട്ടറുകളില്‍ എത്തിക്കുന്നത് ഏറ്റവും പുതിയ വിന്‍ഡോസ് അപ്ഡേറ്റിനൊപ്പമാണ്. ഇനി എഡ്ജ് ബ്രൗസര്‍ ഉപയോക്താക്കള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരില്ല. 2 ഒട്ടോമാറ്റിക് ആയി വിന്‍ഡോസ് അപ്ഡേറ്റിനൊപ്പം അത് ഡൗണ്‍ലോഡ് ആവുന്നതാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൗസറിന് പകരമായാണ് കമ്പനി എഡ്ജ് ബ്രൗസര്‍ അവതരിപ്പിച്ചത്.

കൂടാതെ കളക്ഷന്‍സ് ബുക്ക്മാര്‍ക്കിങ് ഓപ്ഷന്‍, വെര്‍ട്ടിക്കല്‍ ടാബുകള്‍, സ്മാര്‍ട് കോപ്പി, പാസ്വേഡ് മോണിറ്റര്‍ എന്നിവയും എഡ്ജില്‍ അവതരിപ്പിക്കാനും മൈക്രോസോഫ്റ്റിന് പദ്ധതിയുണ്ട്. ഈ സൗകര്യങ്ങള്‍ മൈക്രോസോഫ്റ്റില്‍ ഉടന്‍ ലഭ്യമാവും.

Post a Comment

0 Comments