NEWS UPDATE

6/recent/ticker-posts

മഞ്ചേരി മെഡി. കോളജിൽ നിരീക്ഷണത്തിലിരുന്ന പ്രതികൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രന്റെ ബൈക്കുമായി കടന്നു

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി കൈ​ന്ന​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് എ​ന്ന റം​ഷാ​ദ് (19), എ​ട​വ​ണ്ണ​പ്പാ​റ പൊ​ന്നാ​ട് ഓ​മാ​നൂ​ർ സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ  മെ​ഹ​ബൂ​ബ് (22) എ​ന്നി​വ​രാ​ണ് നി​രീ​ക്ഷ​ണ സെ​ല്ലി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്.[www.malabarflash.com]

ഞാ​യ​റാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ശു​ചി​മു​റി​യി​ലെ വന്റ്റി​ലേ​റ്റ​ർ ഇ​ള​ക്കി​മാ​റ്റി പു​റ​ത്തെ​ത്തി​യ ഇ​രു​വ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്റെ ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി- കി​ഴി​ശ്ശേ​രി റൂ​ട്ടി​ലൂ​ടെ പോ​യി പെ​ട്രോ​ൾ ക​ഴി​ഞ്ഞ​തോ​ടെ ബൈ​ക്ക്​ രാ​മ​ൻ​കു​ള​ത്ത് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു.

മെ​ഹ​ബൂ​ബ് വാ​ഴ​ക്കാ​ട് പോലീസ് ര​ജി​സ്​​റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലും റം​ഷാ​ദ് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്.

എ​ല്ലാ പ്ര​തി​ക​ളെ​യും ജ​യി​ലി​ലേ​ക്ക് മാ​റ്റും മു​മ്പ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. തു​ട​ർ​ന്നാ​ണ്​ ഇ​രു​വ​രെ​യും മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. റം​ഷാ​ദി​നെ ജൂ​ൺ നാ​ലി​നും മെ​ഹ​ബൂ​ബി​നെ ആ​റി​നു​മാ​ണെ​ത്തി​ച്ച​ത്. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും മു​ങ്ങി​യ​ത്. മ​ഞ്ചേ​രി പോലീസ് കേ​സെ​ടു​ത്തു.

Post a Comment

0 Comments