NEWS UPDATE

6/recent/ticker-posts

ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: അമ്മ അറസ്റ്റിൽ

ഹ​രി​പ്പാ​ട്: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് ചി​റ്റൂ​ർ വീ​ട്ടി​ൽ അ​ശ്വ​തി(32)​യെ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

അ​ശ്വ​തി​യു​ടെ മ​ക​ൾ ഹ​ർ​ഷ​യെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ശ്വ​തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​യ ഹ​ർ​ഷ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു സം​സ്കാ​ര​ത്തി​നാ​യി മൃ​ത​ദേ​ഹ​വു​മാ​യി ആം​ബു​ല​ൻ​സ് വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ട​യു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ ആ​ർ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കു​ട്ടി​യെ അ​ശ്വ​തി പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ച്ചെ​ന്നതിനാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്നത്. 

Post a Comment

0 Comments