NEWS UPDATE

6/recent/ticker-posts

ദുരഭിമാന കൊലപാതകശ്രമം: സഹോദരിയുടെ കാമുകനെ നടുറോഡിലിട്ട് വെട്ടിയ യുവാവ് പിടിയിൽ

മൂ​വാ​റ്റു​പു​ഴ: സഹോദരിയുടെ കാമുകനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിയ പ്രതി പിടിയിൽ. ക​റു​ക​ടം സ്വ​ദേ​ശി ബേ​സി​ൽ എ​ൽ​ദോ​സ് ആണ് പിടിയിലായത്. ത​ടി​യി​ല​ക്കു​ടി​യി​ൽ അ​ഖി​ലിനാണ് (19) വെ​ട്ടേ​റ്റ​ത്. ബേസിലിനെ സ്ഥലത്ത് എത്തിച്ച സുഹൃത്ത് നേരത്തെ പിടിയിലായിരുന്നു.[www.malabarflash.com]

ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.15ഓ​ടെ​യായിരുന്നു സം​ഭ​വം. ബേ​സി​ൽ വ​ടി​വാ​ളു​മാ​യി വീ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടി​ട്ടുണ്ടെന്ന കാ​മു​കി​യു​ടെ ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച് 15 മി​നി​റ്റിനകം അ​ഖി​ലി​ന് വെ​ട്ടേ​റ്റു. മാ​സ്ക് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ അഖിലിനെ ക​ഴു​ത്തി​നും കൈക്കും​ വെ​ട്ടുകയായിരുന്നു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ അരുണിനും പരിക്കേറ്റു. അ​ഖി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വെ​ട്ടി​യ​ശേ​ഷം ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു ബേസിൽ. നാ​ട്ടു​കാ​രാ​ണ് അ​ഖി​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അ​ഖി​ലും സ​ഹോ​ദ​രി​യു​മാ​യു​ള്ള പ്രണയ ബ​ന്ധ​ത്തെ ബേ​സി​ൽ എ​തി​ർ​ത്തി​രു​ന്നു. ദ​ലി​ത് യു​വാ​വാ​യ അ​ഖി​ലി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ നി​ല​പാ​ടെ​ന്നും വി​വാ​ഹം ത​ട​യു​ക​യാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും പോലീ​സ് പ​റ​ഞ്ഞു.

Post a Comment

0 Comments