ഉദുമ: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഉദുമ സ്വദേശി മരിച്ചു. ഉദുമ പാക്യാര കരിപ്പോടിയിലെ അബ്ദുള്‍ റഹ്മാന്‍ തിരുവക്കോളി (54) യാണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച രാവിലെയാണ് അബ്ദുല്‍ റഹ്മാനും മകന്‍ ജിഷാദും നാട്ടിലെത്തിയത്. ഇരുവരും വീട്ടില്‍ നീരിക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്രവം എടുത്തിരുന്നു. സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച ലഭിക്കും. വൈകിട്ട് ശ്വാസ തടസം അനുഭവപ്പട്ട അബ്ദുള്‍ റഹ്മാനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നേരത്തെ ദുബൈയില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഭാര്യ: ഷെരീഫ, മറ്റു മക്കള്‍: ഡോ. ജസീല, ജസീല്‍, ഫാദില്‍, അനീഖ്.
ഭാര്യ: ഷെരീഫ, മറ്റു മക്കള്‍: ഡോ. ജസീല, ജസീല്‍, ഫാദില്‍, അനീഖ്.
0 Comments