കല്പറ്റ: വയനാട്ടില്‍ യത്തീഖാനയിലെ ഏഴ് പെണ്‍കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിക്ക് 15 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കുട്ടമംഗലം സ്വദേശി വിളഞ്ഞിപ്പിലാക്കല്‍ വി.പി. നാസറിനെയാണ് കല്പറ്റ പോക്‌സോ കോടതി ശിക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 11 കേസുകളിലൊന്നിലാണ് ബുധനാഴ്ച വിധി പറഞ്ഞത്.[www.malabarflash.com]
യത്തീംഖാനയിലെ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2017 മാര്‍ച്ചിലാണ് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന ഏഴു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മൂന്നു മാസത്തോളം തൊട്ടടുത്ത കടയില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകള്‍ കല്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മൊബൈല്‍, ഡി.എന്‍.എ. പരിശോധനകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതികളുടെവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ച് പരിശോധന നടത്തിയിരുന്നു.

0 Comments