ഉദുമ: ചെളിവെള്ളകെട്ടും ദുര്‍ഗന്ധവും ഒപ്പം കൊതുകു ശല്യവും. പൊറുതിമുട്ടി വ്യാപാരികളും മിനി ടെമ്പോ ഡ്രൈവര്‍മാരും യാത്രക്കാരും. പാലക്കുന്ന് ടൗണില്‍ ക്ഷേത്ര ഗോപുരത്തിന് എതിര്‍വശത്ത് കെ.എസ്.ടി.പി റോഡിനോട് ചേര്‍ന്ന പൊതു ഇടം മഴക്കാലമായാല്‍ ഇങ്ങനെയാണ്.[www.malabarflash.com]
ഇരുപതോളം ചെറുകിട കച്ചവട സ്ഥാപനങ്ങളും മിനി ടെമ്പോ സ്റ്റാന്‍ഡും ഡ്രൈവര്‍മാരുടെ വക ഉത്സവകാല കുടിവെള്ള വിതരണ കോണ്‍ക്രീറ്റ് മണ്ഡപവും വിശ്രമ കേന്ദ്രവും ഇവിടെയാണ്. ഈ ചെളിക്കുളത്തിലൂടെ നടന്ന് വേണം ആളുകള്‍ക്ക് അപ്പുറം കടക്കാന്‍.
ലോക്ഡൗണിനെ തുടര്‍ന്നുള്ള മാന്ദ്യത്തിന് പുറമെ ഈ ചെളിക്കുള ദുരിതവും കൂടിയായപ്പോള്‍ ഷോപ്പിംഗിനായി ആളുകളില്ലാതെ ഇവിടുത്തെ വ്യാപാരികള്‍ കൊതുകു കടിയും ദുര്‍ഗന്ധവും സഹിച്ച് പൊറുതിമുട്ടികഴിയുകയാണ്.
ചെളിവെള്ളത്തിലൂടെ ദുര്‍ഗന്ധവും കൊതുക് കടിയും സഹിച്ച് കാല്‍നട യാത്ര സാധ്യമല്ലെന്നതിനാല്‍ കച്ചവട സ്ഥാപനങ്ങള്‍ ആളില്ലാതെ ശൂന്യം. മഴക്കാലമായാല്‍ ഈ പതിവ് കാഴ്ച മൂന്ന് വര്‍ഷമായി തുടരുന്നു.
പഞ്ചായത്തില്‍ പരാതി നല്‍കി മടുത്തുവെന്ന് വ്യാപാരികളും പരിസരവാസികളും പറയുന്നു.
പഞ്ചായത്തില്‍ പരാതി നല്‍കി മടുത്തുവെന്ന് വ്യാപാരികളും പരിസരവാസികളും പറയുന്നു.
പി.ഡബ്‌ള്യു.ഡി.യുടെ കീഴിലാണ് ഈ ഇടമെങ്കിലും പഞ്ചായത്ത് ചെലവില്‍ ഇത് കോണ്‍ക്രീറ്റ് ചെയ്യാനും ഓവുചാല്‍ നിര്‍മ്മിക്കാനും നാലു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലിയും വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് പാഷയും പറഞ്ഞു അറിയിച്ചു. പി.ഡബ്ല്യൂ.ഡി. യുടെ അനുമതി കിട്ടിയാലുടനെ പണി ആരംഭിക്കുമെന്നവര്‍ അറിയിച്ചു.
0 Comments