തലശ്ശേരി: നാലാം ക്ലാസ് വിദ്യാർഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന അധ്യാപകൻ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂരിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനാണ് (42) പ്രതി.[www.malabarflash.com]
ഇയാൾ നൽകിയ ഓൺലൈൻ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എൻ. വിനോദാണ് ചൊവ്വാഴ്ച തള്ളിയത്. അധ്യാപകൻ നേരത്തെ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. നിരപരാധിയാണെന്നും നുണപരിശോധനക്ക് തയാറാണെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സ്കൂളിലെ പീഡനവിവരം പുറത്തായത്. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടും ഒരുമാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ലോക്കൽ പൊലീസ് കേസന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

0 Comments