NEWS UPDATE

6/recent/ticker-posts

ബാങ്കില്‍ നിന്ന് ധൃതിയില്‍ ഇറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പെ​​​രു​​​മ്പാ​​​വൂ​​​ര്‍: ബാ​​​ങ്കി​​​ന്‍റെ ചി​​​ല്ലു​​​വാ​​​തി​​​ല്‍ ത​​​ക​​​ര്‍​ന്നു ശ​​രീ​​ര​​ത്തി​​ൽ തു​​​ള​​​ച്ചു​​​ക​​​യ​​​റി വീ​​​ട്ട​​​മ്മ​​​യ്ക്കു ദാ​​​രു​​​ണാ​​​ന്ത്യം. പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മ​​​ങ്കു​​​ഴി തേ​​​ല​​​ക്കാ​​​ട്ട് വ​​​ട​​​ക്കേ​​​വീ​​​ട്ടി​​​ല്‍ ജി​​​ജു​​​വി​​​ന്‍റെ (നോ​​​ബി) ഭാ​​​ര്യ ബീ​​​ന (46) യാ​​​ണു മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

ബാ​​ങ്കി​​ൽ​​നി​​ന്നു തി​​ടു​​ക്ക​​ത്തി​​ൽ പു​​റ​​ത്തേ​​ക്കി​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ ​വാ​​​തി​​​ലി​​​ല്‍ ഇ​​​ടി​​ക്കു​​ക​​യും ചി​​​ല്ല് ത​​ക​​ർ​​ന്നു വ​​​യ​​​റ്റി​​ൽ തു​​​ള​​​ച്ചു​​​ക​​​യ​​​റു​​​ക​​​യു​​മാ​​യി​​​രു​​​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലെ​ടു​ക്കാ​നാ​ണ് ബീ​ന പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ശ്ര​മി​ച്ച​ത്.

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​ടെ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ എ​​​എം റോ​​​ഡി​​​ലു​​​ള്ള ബ്രാ​​​ഞ്ചി​​​ല്‍ തിങ്കളാഴ്ച  ഉ​​​ച്ച​​​യ്ക്കു 12.30നാ​​​യി​​രു​​ന്നു സം​​​ഭ​​​വം. അ​​​ക​​​ത്തു​​ക​​​യ​​​റി ബാ​​​ങ്കി​​​ട​​​പാ​​​ടി​​​നു​​​ള്ള ചെ​​​ലാ​​​ന്‍ ഫോം ​​​പൂ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വ​​​ണ്ടി​​​യു​​​ടെ താ​​ക്കോ​​ൽ ​എ​​​ടു​​​ത്തി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു തി​​​ടു​​​ക്ക​​​ത്തി​​​ല്‍ പു​​​റ​​​ത്തേ​​​ക്കി​​റ​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. 

ചി​​ല്ല് വ​​​യ​​​റ്റി​​​ലേ​​​ക്കു തു​​​ള​​​ച്ചു​​​ക​​​യ​​​റി. ത​​റ​​യി​​ൽ ര​​ക്തം ചീ​​റി​​ത്തെ​​റി​​ച്ച​​തോ​​ടെ​​യാ​​ണു ബീ​​ന​​യ്ക്കു മു​​റി​​വേ​​റ്റെ​​ന്നു ബാ​​ങ്കി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ മ​​ന​​സി​​ലാ​​ക്കി​​യ​​ത്. ഉ​​ട​​ൻ​​ത​​ന്നെ ജീ​​വ​​ന​​ക്കാ​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാൻ ശ്രമിച്ചെങ്കിലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ആ​​​ഴ​​​ത്തി​​​ലേ​​​റ്റ മു​​​റി​​​വ് ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ച്ച​​​താ​​​ണു മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നാ​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹം ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ചു പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹം ചൊവ്വാഴ്ച  ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു വി​​​ട്ടു​​ന​​​ല്‍​കും. 

ഭ​​​ര്‍​ത്താ​​​വ് ജി​​​ജു​​​വി​​​നൊ​​​പ്പം കൂ​​​വ​​​പ്പ​​​ടി​​​യി​​​ല്‍ ഇ​​​ല​​​ക്‌ട്രിക്കല്‍ സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ബീ​​​ന. മ​​​ക്ക​​​ള്‍: അ​​​ഖി​​​ല, ജി​​​സ്‌​​​മോ​​​ന്‍, ജെ​​​യ്‌​​​മോ​​​ന്‍ (മൂ​​​വ​​​രും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍)

Post a Comment

0 Comments