തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി.[www.malabarflash.com]
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ ലളിതമായ ചടങ്ങുകളോടെ, തിങ്കളാഴ്ച രാവിലെ പത്തരയ്ക്കാണ് വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വിവാഹവേദിയാകുന്നത് ഇതാദ്യമാണെന്ന അപൂർവതയുമുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി ഇ.പി. ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകൾ വീണ ഐടി സംരംഭകയാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് വീണ. പി.എം. അബ്ദുൾ ഖാദർ കെ.എം. അയിഷാബി ദന്പതികളുടെ മകനാണു മുഹമ്മദ് റിയാസ്.

0 Comments