അടൂർ: ഉത്ര എന്ന യുവതി പാന്പുകടിയേറ്റു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനും അറസ്റ്റിൽ. സൂരജിന്റെ പറക്കോടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു.[www.malabarflash.com]
സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഈ മൊഴിയെത്തുടർന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടർന്നു സ്വർണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രൻ കാണിച്ചുകൊടുക്കുകയായിരുന്നു.
സൂരജിനെ കൂട്ടാതെയാണ് സംഘം എത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടിന്റെ ചിത്രങ്ങൾ കാമറയിൽ പകർത്തുകയും ഉത്ര ആദ്യമായി പാന്പിനെ കണ്ട മുറിയിലും മുറ്റത്തും പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

സൂരജിന്റെ വീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയിൽ സെപ്ഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും നേരിൽകണ്ടു വിവരങ്ങൾ ശേഖരിച്ചു.
പറക്കോടുള്ള സൂരജിന്റെ വീട്ടിൽ ഉത്രയ്ക്കു ഗാർഹിക പീഡനം നേരിട്ടിരുന്നുവെന്നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി ലഭിച്ചിരുന്നു. ഗാർഹിക പീഡനം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നു പോലീസിനോടു സംസ്ഥാന വനിതാ കമ്മീഷൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷൽ ബ്രാഞ്ച് എത്തിയത്.
0 Comments