NEWS UPDATE

6/recent/ticker-posts

പൃഥ്വിരാജിനൊപ്പം ജോർദാനിൽനിന്ന് എത്തിയയാൾക്ക് കോവിഡ്

മലപ്പുറം: മലപ്പുറത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽനിന്നും തിരികെ എത്തിയ വ്യക്തി. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.[www.malabarflash.com]

ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മേയ് 22ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം ജോര്‍ദാനില്‍നിന്നും പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്.

അതേസമയം നടൻ പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം ബുധനാഴ്ച പുറത്തുവരികയുണ്ടായി. താരം തന്നെയാണ് ഫേസ്ബുക്ക് വഴി പരിശോധന ഫലം പങ്കുവെച്ചത്. കോവിഡ് നെഗറ്റീവ് ആണ് താരത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ക്വാറന്‍റീന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു.

Post a Comment

0 Comments