ചെന്നൈ: സിനിമ നടി രമ്യാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തു.[www.malabarflash.com]
കഴിഞ്ഞ ദിവസം രാത്രി രമ്യാകൃഷ്ണൻ, സഹോദരി വിനയാകൃഷ്ണൻ എന്നിവർ യാത്ര ചെയ്ത ഇന്നോവ കാർ ഈസ്റ്റ് കടൽക്കര റോഡിൽ മുട്ടുക്കാട് ചെക്പോസ്റ്റിൽ കാനത്തൂർ പോലീസ് പരിശോധന നടത്തിയപ്പോഴാണ് 96 ബിയർ കുപ്പികൾ, എട്ട് കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവ കണ്ടെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ഡ്രൈവർ ചെന്നൈ അഭിരാമപുരം ശെൽവകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
0 Comments