ഉദുമ: കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈലും തട്ടി. ഉദുമ പാക്യാര കുന്നില്‍ രക്‌ത്വേശ്വരി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.[www.malabarflash.com]
കാസറകോട് നഗരത്തിലെ വ്യാപാരിയും പാക്യാര ബദരിയ നഗര്‍ സ്വദേശിയുമായ ഹനീഫയില്‍ നിന്നാണ് രണ്ട് ലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയും രണ്ട് മൊബൈലും തട്ടിയെടുത്തത്.
ബുധനാഴ്ച രാത്രി 7 മണിയോടെ കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടയിലാണ് സംഭവം. പാക്യാര കുന്നില്‍ രക്‌ത്വേശ്വരി ക്ഷേത്രത്തിന് സമീപത്ത് വെളള ഷിഫ്‌ററ് കാറിനടുത്ത് നില്‍ക്കുകയായിരുന്ന മൂന്നംഗ സംഘം ഹനീഫയെ തടഞ്ഞ് നിര്‍ത്തുകയും കൈയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് അക്രമിസംഘം കാറില്‍ കയറി കണ്ണംകുളം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
ഹനീഫയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments