പെരിയ: പെരിയ കാഞ്ഞിരടുക്കത്ത് പാതിവഴിയില്‍ പണിനിലച്ച സത്യസായി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ ഭൂമിയില്‍ രണ്ട് കോടി രൂപ ചെലവില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ നാട്ടുകാരുടെ ജനകീയ കൂട്ടായ്മ.[www.malabarflash.com]
സത്യസായി ട്രസ്റ്റിന്റെയും വിവിധ വാട്സ് ആപ്പ് കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് ആശുപത്രി പദ്ധതിക്ക് വീണ്ടും ജീവന് വയ്ക്കുന്നത്. കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും പദ്ധതിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആശുപത്രിക്കായി പണിതുവച്ച തൂണുകള്‍ക്കു മേല്‍ 10,000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ കേരളീയ വാസ്തുശിൽപ്പ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി. ഒരേസമയം പത്ത് പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും ഒപി കൗണ്ടര്‍, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബ്, കാന്റീന്, ഡോക്ടര്‍മാര്‍ക്കുള്ള താമസസ്ഥലം എന്നിവയുമാണ് പുതിയ കെട്ടിടത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ജൂണ്‍ ആദ്യവാരം പ്രവൃത്തികള്‍ ആരംഭിച്ച് ഓണത്തിന് മുമ്പ് ഡയാലിസിസ് കേന്ദ്രം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
സത്യസായി ട്രസ്റ്റിനു കീഴില്‍ കാഞ്ഞിരടുക്കത്ത് തുടങ്ങാനിരുന്ന സൗജന്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണം കരാറുകാരുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്. മംഗളൂരുവിലെ വന്‍കിട ആശുപത്രികളുടെ ലോബിയില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് പദ്ധതി നിശ്ചലമായതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഡയാലിസിസ് കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ആര്‍ക്കിടെക്ട് കെ. ദാമോദരന്‍ (ചെയര്മാന്), ബാലന് മാസ്റ്റര്‍ പരപ്പ (ജനറല്‍ സെക്രട്ടറി), ഇ.കെ. ഷാജി ഇരിയ (ട്രഷറര്‍), ഭാസി അട്ടേങ്ങാനം (ചീഫ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
ഡയാലിസിസ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സത്യസായി ഫൗണ്ടേഷന് തന്നെ നിര്‍വഹിക്കും.
ആലോചനായോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന് പെരിയ, വിനോദ്കുമാര്‍ പള്ളയില്‍വീട്, സായി ട്രസ്റ്റ് ജില്ലാ സെക്രട്ടറി ഉഷ, സി. ബാലകൃഷ്ണന് വെള്ളിക്കോത്ത്, എന്‍ജിനിയര്‍ ജോസ്, നാസര്‍ ഒടയംചാല്‍, പി.എം. അഗസ്റ്റിന്, സലാം പുഞ്ചാവി, തമ്പാന് നായര്‍, അഗസ്റ്റിന് കാഞ്ഞിരടുക്കം, പി. രാജന് ഇരിയ, എം.കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ജനകീയ കൂട്ടായ്മയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് 9447314208, 9605470 377 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

0 Comments