തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ റെയിൽപാതയുടെ (സിൽവർ ലൈൻ) വിശദമായ പദ്ധതി റിപ്പോർട്ടിനും മാഹിയെ ഒഴിവാക്കിയുള്ള പുതിയ അലൈൻമെന്റിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെത്തുടർന്നാണ് അലൈൻമെന്റ് മാറ്റിയത്.[www.malabarflash.com]
തിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴത്തെ റെയിൽപാതയിൽനിന്നു മാറിയും തിരൂരിൽനിന്ന് കാസർകോട് വരെ ഇപ്പോഴത്തെ റെയിൽ പാതയ്ക്കു സമാന്തരവുമായിട്ടായിരിക്കും സിൽവർ ലൈൻ. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക കണ്ടെത്താൻ ധനകാര്യ സ്ഥാപനങ്ങൾ, ദേശസാത്കൃത ബാങ്കുകൾ എന്നിവരെ സമീപിക്കുന്നതിന് കെ- റെയിലിന് നിർദേശം നൽകി. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെഐസിഎ, കെഎഫ്ഡബ്ല്യൂ, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാനും അനുവാദം നൽകി.
പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ- റെയിലിനുവേണ്ടി ഡിപിആർ തയാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.
പദ്ധതി ചെലവ് 63,941 കോടി രൂപ. പദ്ധതി തുടങ്ങി അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആർ ഇനി റെയിൽവേ ബോർഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അനുമതി 2019 ഡിസംബറിൽ ലഭ്യമായിരുന്നു.

രണ്ടു പുതിയ റെയിൽവേ ലൈനുകൾ ചേർത്ത് ഹരിത ഇടനാഴിയായി നിർമിക്കുന്ന ഈ പാതയിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും.
ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽകൂടി 15 മുതൽ 25 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.

0 Comments