റിയാദ്: റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു. എന്നാല്‍ തൊഴിലാളികള്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.[www.malabarflash.com]
ഇവിടുത്തെ ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് തൊഴിലാളികള്‍ മരിച്ചത്. 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പൈപ്പിനകത്താണ് ആറു തൊഴിലാളികള്‍ മരിച്ചത്. തൊഴിലാളികള്‍ പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.
തൊഴിലാളികളെ കാണാതായതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ തെരച്ചിലിലാണ് പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തിയതെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു.
സിവില്‍ ഡിഫന്‍സ് പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുത്തു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു.
0 Comments