NEWS UPDATE

6/recent/ticker-posts

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വീണ്ടും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി; നട്ടം തിരിഞ്ഞ് പ്രവാസികള്‍

ദമാം: ചാര്‍ട്ടേര്‍ഡ് വിമാനകള്‍ക്ക് വീണ്ടും കടിഞ്ഞാണിട്ട് കേന്ദ്രവും , കേരളവും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ടെസ്റ്റ് നിര്ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങാനായി കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് പുതിയ തീരുമാനം ഇരുട്ടടിയായി.[www.malabarflash.com]

കനത്ത എതിര്‍പ്പുകള്‍ക്കിടയില്‍, കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് ടെസ്റ്റ് നിര്ബന്ധമാക്കിയ തീരുമാനം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ തീരുമാനം നിയമപ്രകാരം കേന്ദ്രത്തെ ഇതുവരെ അറിയിക്കാത്തതിന്നാല്‍ ജൂണ്‍ ഇരുപത് മുതല്‍ സൗദിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു . നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനെ ഇതുവരെ അറിയിക്കാത്തതാണ് കോവിഡ്  ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ കാരണമെന്നാണ് പറയുന്നത്.

പുതിയ ഉത്തരവ് പ്രകാരം ജൂണ്‍ 20 മുതല്‍ സൗദിയില്‍ നിന്നുള്ള മുഴുവന്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ടെസ്റ്റ് നിര്ബന്ധമാക്കി. കോവിഡ്  നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമുള്ളവര്‍ക്ക് മാത്രം യാത്രാനുമതി നല്‍കിയാല്‍ മതിയെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് വിമാനയാത്രക്കാര്‍ക്ക് കോവിഡ്  പരിശോധന നടത്താതിരിക്കുയും ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രം കോവിഡ്  പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയുമാണ്‌

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. പരിശോധനാ ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കൂടി നിര്‍ത്തലാക്കിയതോടെ നാല് മാസത്തോളമായി പലരും
ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിഞ്ഞ് വരുന്നവരാണ് . സാധാരണക്കാരായ പ്രവാസികളുടെ മടങ്ങിവരവിന് പുതിയ നിയമം വീണ്ടും തടസമാകും. പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പുതിയ ഉത്തരവെന്നാണ് ആരോപണം. വരും ദിവസങ്ങളില്‍ ഇത് പ്രതിഷേധങ്ങള്‍ക്ക് കാരണമാവും.

Post a Comment

0 Comments