കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാവ നഗറില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. ബഷീര്‍ - ആയിഷ ദമ്പതികളുടെ മകന്‍ തബ്ഷീര്‍ (12) ആണ് ഷോക്കേറ്റ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകിട്ട് കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പിതാവ് ബഷീറും അമ്മാവന്‍ ഷമീമും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു.
കയറുന്നതിനിടെ ഇരുമ്പു കൊണ്ട് നിര്‍മിച്ച ഏണി ഇലക്ട്രിക് കമ്പിയില്‍ തട്ടുകയായിരുന്നു. ഉപ്പയും അമ്മാവനും ഷോക്കേറ്റ് തെറിച്ചു വീണു. തബ്ഷീര്‍ ഏണിയില്‍ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഫാത്തിമയാണ് തബ്ഷീറിന്റെ സഹോദരി.
0 Comments