NEWS UPDATE

6/recent/ticker-posts

പത്താം തരം വിദ്യാർഥിനിയെ വീടിന്‍റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉദുമ: പത്താം തരം വിദ്യാർഥിനിയെ വീടിന്‍റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജുവിന്റെയും അനിതയുടെയും മകൾ ഗ്രീഷ്മ (15) യാണ് മരിച്ചത്.[www.malabarflash.com]

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം വീട്ടിന്‍റെ കിടപ്പുമുറിയിലെ ജനാലകമ്പിയില്‍ പെണ്‍കുട്ടികുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരങ്ങൾ രഞ്ജിത്ത്, രാഹുൽ

കോവിഡ് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ:മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലം സന്ദർശിച്ച ശേഷം വിശദ പരിശോധനക്കായി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മുറി
അടച്ചു മുദ്ര വെച്ചു. 

ഗ്രീഷ്മയുടെ അമ്മാവന്‍റെ പരാതിയിൽ മേൽപ്പറമ്പ് പേലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments