കൊല്ലം: അമൃതാനന്ദമയി മഠത്തിൽ വിദേശവനിത കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ബ്രിട്ടീഷ് വനിത സ്റ്റെഫേഡ്സിയോന (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.[www.malabarflash.com]
മഠത്തിലെ പ്രധാനകെട്ടിടത്തിന്റെ 11 ാം നിലയിൽനിന്നാണ് ഇവർ താഴേക്ക് ചാടിയത്. യുവതി ബുധനാഴ്ച ഉച്ചക്കും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പോലീസ് എത്തി അനുനയിപ്പിച്ചാണ് കെട്ടടിത്തിനു മുകളിൽനിന്ന് താഴെ ഇറക്കിയത്.
രാത്രി ഭജനത്തിന് കൂടെയുണ്ടായിരുന്നവർ പോയപ്പോഴാണ് ഇവർ വീണ്ടും കെട്ടിടത്തിന്റെ മുകൾ നിലയിൽ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്സിയോന മഠത്തിലെത്തിയത്. തിരിച്ച് നാട്ടിലേക്ക് പോകാൻ തയാറെടുത്തപ്പോൾ ലോക്ക്ഡൗണിൽ കുടുങ്ങി. ഇതോടെ ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതായി മഠം അധികൃതർ പറയുന്നു.

0 Comments