തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഈ മാസം അടച്ചിടും. സന്പർക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണു തീരുമാനം.[www.malabarflash.com]
ഈ മാസം 30 വരെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. അതേസമയം പൂജകൾ മുടങ്ങില്ല. കർക്കടക വാവുബലി അടുത്തമാസം 20-ന് നടത്താനാണു തീരുമാനം. സാമൂഹിക അകലം പാലിച്ചു ബലിതർപ്പണം നടത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമല അടക്കം 28 ക്ഷേത്രങ്ങളിൽ ഓണ്‍ലൈനായി വഴിപാടുകൾ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോൾത്തന്നെ അതു നടക്കുന്നുണ്ടെന്നും എൻ. വാസു പറഞ്ഞു.

0 Comments