കോട്ടയം: താഴത്തങ്ങാടി പാറപ്പുറത്തു ദമ്പതികളെ കെട്ടിയിട്ടു മൃഗീയമായി ആക്രമിച്ചു. വീട്ടമ്മ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ. തലയ്ക്കടിയേറ്റ് പാറപ്പാടം ഷാനി മൻസിലിൽ ഷീബ(60)യാണു മരിച്ചത്. ഭർത്താവ് അബ്ദുൾ സാലി (65)യെ തലയ്ക്കടിയേറ്റു രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ഇരുവരുടെയും കൈ ഇരുന്പു കന്പി ഉപയോഗിച്ചു പിന്നിലേക്കു കെട്ടി ഇതിലേക്കു വൈദ്യുതി കണക്ഷൻ നൽകിയിരുന്നു. ഒരു പാചകവാതക സിലിണ്ടർ മൃതദേഹത്തിനു സമീപം തുറന്നുവച്ചിരുന്നു. വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന വാഗണ് ആർ കാർ കാണാതായിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 4.35നു ഫയർഫോഴ്സിനു ലഭിച്ച ഫോണ് സന്ദേശത്തെത്തുടർന്നു വീട്ടിലെത്തിയപ്പോഴാണു നാടിനെ നടുക്കിയ ദുരന്തം പുറത്തറിയുന്നത്. ഫയർഫോഴ്സ് വീടിന്റെ കതക് തകർത്ത് അകത്തു പ്രവേശിച്ച് ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: സാലിയും ഷീബയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഉമ്മയെ ഫോണിൽ വിളിച്ചു കിട്ടാതിരുന്ന വിദേശത്തുള്ള മകൾ അയൽവാസിയായ ബന്ധുവിനെ വിളിച്ചന്വേഷിച്ചു.
സാലിയുടെ വാടക വീട് കാണാനെത്തിയ രണ്ടു പേരും ഇതേസമയം വീട്ടിലെത്തിയിരുന്നു. വീടിനുള്ളിൽനിന്നു പാചകവാതകത്തിന്റെ ഗന്ധം വന്നതോടെ ഇവർ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. മറ്റൊരു ബന്ധുവും ഇതേസമയം ഇവിടെയെത്തി.

സ്ഥലത്തെത്തിയ അഗ്നിര ക്ഷാസേന വാതിൽ തുറന്നപ്പോൾ മുറിക്കുള്ളിൽ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കണക്ഷൻ നൽകിയിരുന്നതിനാൽ മെയിൻ സ്വിച്ച് ഓഫാക്കി. പാചക വാതക ചോർച്ചയും പരിഹരിച്ചു. സാലിക്കു ചലനമുണ്ടായിരുന്നതിനാൽ ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ ഷീബ മരിച്ചു.
വീട്ടിൽ അലമാര തുറന്ന് അലങ്കോലമാക്കിയിരുന്നു. മൃതദേഹം കിടന്ന മുറിയിലെ ഫാനിന്റെ ലീഫ് വളഞ്ഞ നിലയിലായിരുന്നു. ഉയരം കുറഞ്ഞ ചെറിയമേശ ഒടിഞ്ഞ സ്ഥിതിയിലാണ്. മേശ ഉൾപ്പെടെ സ്ഥാനം തെറ്റി കിടക്കുന്നു. സ്റ്റൗവിൽ മുട്ട പുഴുങ്ങാൻ വച്ചിരുന്ന പാത്രത്തിലെ വെള്ളം വറ്റിയിരുന്നു. അഗ്നിശമന സേനയാണു സ്റ്റൗ ഓഫ് ചെയ്തത്. വെള്ളം വറ്റിയെങ്കിലും പാത്രം കരിഞ്ഞിരുന്നില്ല.

ഒരു ചപ്പാത്തി പരത്തിയ നിലയിലും കറിക്കായി ഉള്ളി അരിഞ്ഞ നിലയിലും കാണപ്പെട്ടു. അടുക്കളയിൽ തന്നെയുണ്ടായിരുന്ന മറ്റൊരു സിലിണ്ടറാണു തുറന്നുവിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്.
വ്യക്തി വൈരാഗ്യമോ സാന്പത്തിക ഇടപാടുകളോ ആകാം കൊലപാതകത്തിനു പിന്നില്ലെന്നു പോലീസ് സംശയിക്കുന്നു. മുമ്പ് നാഗന്പടം സ്റ്റാൻഡിൽ ചായക്കട നടത്തിയിരുന്ന സാലി ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കച്ചവടം അവസാനിപ്പിച്ചിരുന്നു. ഒന്നിലേറെ വീടുകൾ ഇദ്ദേഹം വാടകയ്ക്കു നൽകിയിരുന്നതായി പോലീസ് പറയുന്നു.

0 Comments