കാഞ്ഞങ്ങാട്: ആന കൊമ്പിൽ തീർത്ത ഗണപതി വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ പിടികൂടി.[www.malabarflash.com]
കോട്ടയം സ്വദേശി ജോമോൻ ജോയ്, സുഹൃത്തുക്കളായ പാലക്കാട് സ്വദേശി ബിനോജ് കുമാർ, കണ്ണൂർ സ്വദേശി പ്രബീൻ എന്നിവരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. അഷ്റഫും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
വിഗ്രഹം കാഞ്ഞങ്ങാട് ഭാഗത്തേക്ക് വിൽപ്പന നടത്തുവാൻ കൊണ്ടുവരികയായിരുന്നു. ചെമ്മട്ടംവയലിൽ വെച്ചാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
വിഗ്രഹത്തിന് 20 ലക്ഷം രൂപ വിലമതിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. അട്ടപ്പാടിയിൽ ആദിവാസി മേഖലയിൽ ട്രസ്റ്റ് നടത്തിവരുന്ന ജോമോനാണ് സംഘത്തിൻ്റെ തലവനെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിഗ്രഹം കടത്താൻ ഉപയോഗിച്ച കെ.എൽ 35 എ 65 വാഗ്ണർ കാറും കസ്റ്റഡിയിലെടുത്തു.
വനപാലക സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ടി. പ്രഭാകരൻ, സി. ജെ. ജോസഫ്, ബി. എസ്. വിനോദ് കുമാർ, സ്പെഷ്യൽ ഫോറസ്റ്റർ ബി. ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. ഹരി, രാഹുൽ ജിതിൻ, വിജയകുമാർ, പ്രകാശൻ, അനശ്വര, ശാന്തികൃഷ്ണ, ഗിരീഷ് കുമാർ, ഒ. എം സുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
0 Comments