കുവൈത്ത് സിറ്റി: കുവൈത്തിൽ 24 മണിക്കൂറിനിടെ മൂന്ന് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമാർ നായർ (61), കൊല്ലം പറവൂർ കറുമണ്ടൽ സ്വദേശി കല്ലുംകുന്ന് വീട്ടിൽ ഉഷ മുരുകൻ (42), കോഴിക്കോട് കുന്ദമംഗലം പൂവാട്ട് പറമ്പ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ അജ്മൽ സത്താർ (39) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഫൈവ് സ്റ്റാർ കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി സ്റ്റോർ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ശ്രീകുമാർ നായർ. ഭാര്യ: ഗീത. മക്കൾ: മാളു, മീനു. കൊറോണ വൈറസ് ബാധയെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അജ്മൽ സത്താർ. കുവൈത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു. ഭാര്യയും മക്കളും കുവൈത്തിലുണ്ട്.
ഫർവാനിയ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ശനിയാഴ്ച മരിച്ച ഉഷ മുരുകൻ. ഹോം കെയർ ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് സതീശനും മകൻ കാർത്തികേയനും കുവൈത്തിലുണ്ട്.
ഒരാൾ ശനിയാഴ്ച ഹൃദയാഘാതം മൂലവും മരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജിയാണ് (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കെ.കെ.എം.എ അബ്ബാസിയ ഏരിയ അംഗമാണ്.

0 Comments