NEWS UPDATE

6/recent/ticker-posts

ദീപാവലിക്ക് അവതരിപ്പിക്കാനൊരുങ്ങി മാരുതി-ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍

മാരുതി-ടൊയോട്ട കൂട്ടുക്കെട്ടിലെ രണ്ടാമത്തെ വാഹനമായ അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യന്‍ നിരത്തുകളിലെത്താനൊരുങ്ങുന്നു. മാരുതി സുസുക്കി ബ്രെസയുടെ റീ ബാഡ്ജിങ്ങ് പതിപ്പായ ഈ വാഹനം ദീപാവലിക്ക് മുന്നോടിയായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]

ടൊയോട്ട ഗ്ലാന്‍സയെ പോലെ വെറും റീ-ബാഡ്ജിങ്ങ് പതിപ്പ് മാത്രമായിരിക്കില്ല അര്‍ബന്‍ ക്രൂയിസര്‍. മാരുതി ബലേനൊയില്‍ കാര്യമായ മറ്റം വരുത്താതെയാണ് ഗ്ലാന്‍സ എത്തിയത്. എന്നാല്‍, സോഫ്റ്റ് ബോഡി പാര്‍ട്‌സ്, ഗ്രില്ല് ഡിസൈന്‍ എന്നിവയില്‍ മാറ്റം വരുത്തും.

ബോഡി മെറ്റലിലും മാറ്റം വരുത്തുന്നില്ലെങ്കിലും റേഡിയേറ്റര്‍ ഗ്രില്ലിന് പുതിയ ഡിസൈന്‍ നല്‍കുന്നതിനൊപ്പം പുത്തന്‍ ഭാവത്തിലുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പറും, ഡിആര്‍എല്ലും ഫോഗ് ലാമ്പുമെല്ലാം ഈ വാഹനത്തിന്റെ മുന്‍വശത്തെ വേറിട്ടതാക്കും. ഹെഡ്‌ലാമ്പ് ക്ലെസ്റ്ററില്‍ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം.

അതേസമയം, അലോയി വീല്, റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍ തുടങ്ങിയവ ബ്രെസയിലേത് തന്നെ തുടര്‍ന്നേക്കും. ബ്രെസയിലെ ഫീച്ചറുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ കളര്‍ സ്‌കീമുകളും വ്യത്യസ്തമായ ഗ്രാഫിക്‌സുകളും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ക്രൂയിസറിന് കരുത്ത് നല്‍കുന്നത്. ഇത് 105 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്നു. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍. ഓട്ടോമാറ്റിക് മോഡലിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഈ വാഹനത്തിന് നല്‍കിയിരിക്കുന്നു.

Post a Comment

0 Comments