NEWS UPDATE

6/recent/ticker-posts

കുമ്പളയിൽ കാർ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കുമ്പള: നായ്ക്കാപ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തളങ്കര ഖാസിലേൻ ആയിത്താൻ റോഡിലെ പി എച്ച് അബ്ദുൽ ഖാദറിന്റെ ഹസൻ മിദ്‌ലാജ്‌ ( മിത്തു -18), കുമ്പള ബദ്‌റിയ നഗറിലെ അബുസാലി- ഹസീന എന്നിവരുടെ മകൻ ഹുസൈഫ് (17) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഹസൻ മിദ്‌ലാജ്‌  സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ ഹുസൈഫിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കൂടെയുണ്ടായിരുന്ന മുഹമ്മദ് ഷഹലിനെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. 4 പേരാണ് കാറിലുണ്ടായിരുന്നത്. ഒരാൾക്ക് കാര്യമായ പരി ക്കില്ല.

മാപ്പിളപട്ടു ഗായകൻ  ഇസ്മായിൽ തളങ്കരയുടെ ജ്യേഷ്ഠന്റെ മകനാണ് ഹസൻ മിദ്‌ലാജ്. വീട് പുതുക്കിപണിയുന്നത് കൊണ്ട് ചൂരിയിലാണ് ഇപ്പോൾ താമസം.

Post a Comment

0 Comments