ഉദുമ: ബൈക്കിൽ മിനി വാനിടിച്ച് യുവാവ് മരിച്ചു.
ഉദുമ കൊക്കാൽ മയൂരം വീട്ടിൽ കുഞ്ഞിരാമൻ കാച്ചുവിൻ്റെയും ഇന്ദിരയുടെയും മകൻ ശ്രീജിത്ത് കൊക്കാൽ (32) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദുമ നമ്പ്യാർ കീച്ചലിന് സമീപമാണ് അപകടം. പെയിൻ്റ് ജോലി ചെയ്യുന്ന ശ്രീജിത്ത് വീട്ടിൽ നിന്നും ബൈക്കിൽ ഉദുമ ടൗണിലേക്ക് പോകുമ്പോൾ കെഎസ്ടിപി റോഡിൽ കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന മിനി വാൻ ഇടിക്കുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ ശ്രീജിത്തിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരൻ: ശ്രീനിവാസ് കൊക്കാൽ .
സഹോദരൻ: ശ്രീനിവാസ് കൊക്കാൽ .
0 Comments