NEWS UPDATE

6/recent/ticker-posts

വിക്​ടേഴ്​സ്​ ചാനലിൽ ക്ലാസെടുത്ത അധ്യാപകൻ തോട്ടിൽവീണ് മരിച്ച നിലയിൽ

തിരുവനന്തപുരം: വിക്​ടേഴ്​സ്​ ചാനലിൽ യു.പി സ്​കൂൾ വിദ്യാർഥികൾക്കായി ക്ലാസെടുത്ത അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവണ്‍മന്റ് യു.പി സ്കൂളിലെ ഗണിത ശാസ്​ത്ര അധ്യാപകൻ നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശി ജി. ബിനുകുമാറിനെ(44) ആണ് തോട്ടിൽവീണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാണെന്നാണ് കരുതുന്നത്​. പാലോട് ആശുപത്രി ജങ്​ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്ലില്‍ ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കായായിരുന്നു ബിനുകുമാര്‍ ക്ലാസ് എടുത്തത്.

Post a Comment

0 Comments