NEWS UPDATE

6/recent/ticker-posts

ആദ്യരാത്രിയില്‍ വധുവിനെ കൊന്ന് വരന്‍ തൂങ്ങിമരിച്ചു

ചെന്നൈ: ആദ്യരാത്രിയില്‍ വധുവിനെ കൊന്ന് വരന്‍ തൂങ്ങിമരിച്ചു. തിരുവല്ലൂര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. നീതിവാസന്‍ എന്ന യുവാവാണ് വധു സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം പുറത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.[www.malabarflash.com]

സന്ധ്യയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് സന്ധ്യയെ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. തലയില്‍ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ സമയം മുറിയില്‍നിന്നിറങ്ങിയ നീതിവാസനെ പിന്നീട് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം പോലിസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments