മലപ്പുറം: താനൂരില്‍ വാട്‌സാപ്പ് ഹര്‍ത്താലിന്റെ മറവില്‍ കട കൊള്ളയടിച്ച കേസിലെ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. താനൂര്‍ പണ്ടാരക്കടപ്പുറം സ്വദേശി എം.പി. അല്‍ അമീനെയാണ് പോലീസ് സംഘം പിടികൂടിയത്.[www.malabarflash.com]
കഴിഞ്ഞദിവസം ചാപ്പപ്പടി കടപ്പുറത്ത് പോലീസിനെ തടഞ്ഞ കേസിലെ പ്രതികള്‍ക്കായി നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
താനൂരിലെ പടക്കകട കൊള്ളയടിച്ച് ഒരു ലക്ഷത്തിലേറെ രൂപയുടെ പടക്കങ്ങളും 25000 രൂപയും കവര്‍ന്ന കേസിലെ മുഖ്യപ്രതിയാണ് അല്‍ അമീന്‍. കവര്‍ച്ചയ്ക്ക് പുറമേ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

2018 ഏപ്രില്‍ 16-നാണ് വാട്‌സാപ്പ് വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ താനൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്.
0 Comments