കോട്ടയം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. വൈക്കം കുലശേഖരമംഗലം പ്രഭാകരൻ- ഐഷ ദമ്പതികളുടെ മകൾ പ്രിജ (37)യും കുഞ്ഞുമാണ് വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.[www.malabarflash.com]
യുവതിയുടേയും കുഞ്ഞിന്റേയും മരണം ചികിത്സാ പിഴവുമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, യുവതിയുടേയും കുഞ്ഞിന്റെയും മരണം ചികിത്സാ പിഴവുമൂലമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടു കൂടിയാണ് പ്രിജയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത കുഞ്ഞ് അധികനേരം കഴിയുന്നതിനു മുമ്പേ മരിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ് അത്യാസന്ന നിലയിലായ പ്രിജ വൈകുന്നേരം 7 മണിയോടു കൂടിയാണ് മരിച്ചത്. വിദേശത്ത് നഴ്‌സായിരുന്ന പ്രിജ എട്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭർത്താവ് നവാസ് അബുദാബിയിലാണ്. ഫഹദ്, ഫൈസൽ എന്നിവർ മക്കളാണ്.
യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.
0 Comments