തൊടുപുഴ: കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ വെള്ളിയാമറ്റം കരിപ്പലങ്ങാട് പാലോന്നി പി.പി. രാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കരിപ്പലങ്ങാട് പുത്തൻപറമ്പിൽ സരസമ്മയെ കുറ്റക്കാരിയല്ലെന്നുകണ്ട് വെറുതെ വിട്ടു.[www.malabarflash.com]
രാജുവിന്റെ ഭാര്യാസഹോദരിയാണ് സരസമ്മ. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എൽസമ്മയാണ് വിധി പ്രസ്താവിച്ചത്.
2015 ജനുവരി 31ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട രാജു ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വിരോധത്തിൽ സഹോദരി സരസമ്മ വിറകുകമ്പ് കൊണ്ട് അടിച്ചു വീഴ്ത്തി കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ, പ്രതിയുടെ സഹോദരൻ, ചിറ്റപ്പൻ, അയൽവാസികൾ എന്നിവരടക്കം പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു.

0 Comments