NEWS UPDATE

6/recent/ticker-posts

സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കുത്തിവീഴ്ത്തി

മുവാറ്റുപുഴ: സഹോദരിയെ പ്രണയിച്ചതിന് മുവാറ്റുപുഴയില്‍ യുവാവിനെ കുത്തിവീഴ്ത്തി. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖിലിനെയാണ്(19) കുത്തിവീഴ്ത്തിയത്. സഹോദരിയെ പ്രേമിച്ചുവെന്നാരോപിച്ച് കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് അഖിലിനെ ആക്രമിച്ചത്.[www.malabarflash.com]

ഞായറാഴ്ച  വൈകീട്ടാണ് സംഭവം. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. സോഹദരിയും അഖിലും തമ്മിലുള്ള ബന്ധത്തിന് ബേസില്‍ എതിരായിരുന്നു. സഹോദരന്‍ അഖിലിനെ ആക്രമിക്കാന്‍ പുറപ്പെട്ടിട്ടുണ്ടെന്ന് സഹോദരി ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നുവത്രെ. 

പ്രതിയെ പിടികൂടാനായിട്ടില്ല. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് അഖില്‍.

Post a Comment

0 Comments