തിരുവനന്തപുരം: പാമ്പ് പിടിത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു. ശാസ്താവട്ടം റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകനാണു 30 വയസ്സുള്ള സക്കീർ ഹുസൈൻ.[www.malabarflash.com]
ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. നാവായിക്കുളം 28ാം മൈൽ കാഞ്ഞിരംവിളയിൽ 5 വയസുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണു കടിയേറ്റത്.
സക്കീറിന്റെ കയ്യിലാണു മൂർഖൻ കടിച്ചത്. ഉടൻ തന്നെ വായിൽ നിന്നു നുരയും പതയും വരികയും പെട്ടെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷേ രക്ഷിക്കാനായില്ല. .
സക്കീറിനെ കടിച്ച പാമ്പിനെ വാവ സുരേഷ് എത്തിയാണു പിടികൂടിയത്.

0 Comments