അബുദാബി: മലയാളി ദമ്പതികൾ ഫ്ലാറ്റിൽ മരിച്ച നിലയിൽ. അബുദാബിയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടൻറായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ സിദ്ധാർഥന്റെ മകൻ ജനാർദ്ദനൻ (58) സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റൻറായിരുന്ന ഭാര്യ മിനിജയും (53) ആണ് മരിച്ചത്.[www.malabarflash.com]
അബുദാബി മദീന സായിദിലെ ഫ്ലാറ്റിലാണ് സംഭവം. ഏതാനും ദിവസം മുമ്പ് ജനാർദ്ദനെൻറ ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക കുടിശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമ പോലീസിനെ അറിയിച്ചു.
ബംഗളൂരുവിൽ എച്ച്.പിയിൽ എൻജിനീയറായി ജോലിചെയ്യുന്ന ഏക മകൻ സുഹൈൽ ജനാർദ്ദനൻ ഇവരുമായി ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. മാതാവിന്റെ മൊബൈൽ സ്വിച്ച് ഓഫും പിതാവിന്റെ ഫോൺ റിങ് ചെയ്യുന്നുമുണ്ടായിരുന്നു. പരിചയക്കാരും അടുത്ത സുഹൃത്തുക്കളും ഇവരുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇതേ സ്ഥിതിയായിരുന്നു.

തുടർന്ന് സുഹൈൽ അബുദാബി പോലീസുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിശദ വിവരങ്ങളും കെട്ടിട ലൊക്കേഷനും ഉൾപ്പെടെ പോലീസിന് ഇ-മെയിൽ അയച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് അകത്തു കടന്നത്.
ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം അബുദാബിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് പരിശോധന നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
ജനാർദ്ദനന്റെ മാതാവ്: സരസ പട്ടേരി. സഹോദരങ്ങൾ: നിഷി ശശി, പുണ്യവതി സ്വാമിദാസ് (ബംഗളൂരു). മിനിജയുടെ പിതാവ്: കെ.ടി. ഭാസ്കരൻ. മാതാവ്: ശശികല. സഹോദരൻ: കെ.ടി. മഹേഷ് (ഹോമിയോ ഡോക്ടർ, ന്യൂഡൽഹി)

0 Comments