കാൺപുർ: ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്യാനെത്തിയ ഡിഎസ്പി ഉൾപ്പെടെ എട്ടു പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയുടെ വീട് പൊളിച്ചുനീക്കി.[www.malabarflash.com]
കാൺപുർ ജില്ലാ ഭരണകൂടമാണ് ദുബെയുടെ വീട് ഇടിച്ചുനിരത്തിയത്. സായുധ പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് പൊളിച്ച് നീക്കിയത്. വീട്ടിലുണ്ടായിരുന്ന കാറും നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലക്നോ കൃഷ്ണനനഗറിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഒളിവിൽപോയ ദുബെയ്ക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, വ്യാഴാഴ്ച രാത്രിയിലെ റെയ്ഡ് സംബന്ധിച്ച് വിവരം ദുബെയ്ക്കും സംഘത്തിനും ചോർത്തി നൽകിയെന്ന് സംശയിക്കുന്ന പോലീസുകാരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ചൗബിയുപുർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ ആണ് സസ്പെൻഡ് ചെയ്തത്.

0 Comments