കൊണ്ടോട്ടി: കള്ളനോട്ടുനിർമിച്ച് വിതരണം ചെയ്തുവന്ന മൂന്നുപേരെ കൊണ്ടോട്ടിയിൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടി. ചെന്പ്രശേരി ഈസ്റ്റ് മഞ്ചേരി ബഷീർ (50)എന്ന പാണ്ടി ബഷീർ, വള്ളുവങ്ങാട് കുണ്ടുകര അമീർഖാൻ(37)എന്ന ഖാൻ മുസ്ലിയാർ, കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി കോയിശേരി മൊയ്തീൻകുട്ടി(50) എന്നിവരാണു പിടിയിലായത്.[www.malabarflash.com]
ഇവരിൽ നിന്നു 2000, 500 രൂപയുടെ കള്ളനോട്ടുകളും വിതരണത്തിനായി കൊണ്ടുവന്ന കാറും കണ്ടെടുത്തു. പത്തുലക്ഷത്തിന്റെ കളളനോട്ടാണ് ഇവരിൽ നിന്നു പോലീസ് കണ്ടെടുത്തത്.
പിടിയിലായ ബഷീറിനു 2015ൽ വ്യാജ ആർസി നിർമിച്ചതിനു മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പെരിന്തൽമണ്ണ, നിലന്പൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇതിന്റെ വിചാരണ നടന്നു വരികയാണ്.

0 Comments