NEWS UPDATE

6/recent/ticker-posts

മാധ്യമ പ്രവർത്തകർക്ക‌് തപാൽ വോട്ട് ചെയ്യാനുള്ള സംവിധാനം എർപ്പെടുത്തണം: കാഞ്ഞങ്ങാട‌് പ്രസ് ഫോറം

കാഞ്ഞങ്ങാട‌്: സംസ്ഥാനത്തെ പത്ര-ദൃശ്യ, അംഗീകൃത ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക‌് ത്രിതല പഞ്ചായത്ത‌് തിരഞ്ഞടുപ്പിൽ തപാൽ വോട്ടുചെയ്യാനുള്ള സംവിധാനം എർപ്പെടുത്തണമെന്നാവശ്യപ്പെട്ട‌് കാഞ്ഞങ്ങാട‌് പ്രസ് ഫോറം സെക്രട്ടറി ടികെ നാരായണൻ സംസ്ഥാന മുഖ്യ തെരഞ്ഞടുപ്പ‌് കമ്മീഷണർക്ക‌് നിവേദനം നൽകി. [www.malabarflash.com]

സംസ്ഥാനത്ത് പതിനായിരത്തോളം മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍പരമായ പ്രത്യേകതകള്‍ കാരണം ഇവരില്‍ ബഹുഭൂരിപക്ഷത്തിനും നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കഴിയാറില്ല. 

ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭൂരിഭാഗത്തിനും വോട്ടവകാശം വിനിയോഗിക്കാന്‍ ആകാത്തത് അത്യന്തം ഗൗരവ വിഷയമാണ്. 

കേരളത്തിലെ കോവിഡ‌് 19 രോഗവ്യപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജില്ലാ താലൂക്ക് ആസ്ഥാനങ്ങളില്‍ വരെ ജോലി ചെയ്യുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവുന്ന വിധത്തില്‍ തപാല്‍ വോട്ടവകാശം രേഖപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥാന തെരഞ്ഞടുപ്പ‌് കമ്മീഷനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments