ശ്രീകണ്ഠപുരം: ചെവി വേദനയുമായി ചികിൽസക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ശ്രീകണ്ഠപുരത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ പ്രശാന്ത് നായിക്ക് അറസ്റ്റിൽ.[www.malabarflash.com]
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഡോക്ടറെ ശ്രീകണ്ഠപുരം എസ്ഐ ടി. സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിയായ യുവതി ചെവിവേദനയായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്ഠപുരത്തെ എസ്.എം.സി ക്ലിനിക്കില്‍ എത്തിയത്. പരിശോധനക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
എസ് എച്ച് ഒ ഇൻസ്പെക്ടsർ ഇ.പി. സുരേശനാണ് അന്വേഷണം നടത്തുന്നത്. ബംഗലുരു സ്വദേശിയായ ഡോക്ടർക്കെതിരെ നേരത്തെയും ചില കേസുകൾ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
അതേ സമയംയുവതി ചെവി വേദന കൊണ്ട് നിലവിളിച്ചപ്പോൾ ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ഇതിനെതിരെ കേസ് നൽകുമെന്നതിനാലാണ് കള്ളക്കേസിൽ കുടുക്കിയതെന്നുമാണ് ഡോക്ടർ പ്രശാന്ത് നായിക് പറഞ്ഞത്. മർദ്ദിച്ചതിന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.

0 Comments