NEWS UPDATE

6/recent/ticker-posts

ഇന്ത്യയിലിറങ്ങാനുള്ള യു എ ഇ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പിന്‍വലിക്കണം: ഐഎംസിസി

ദുബൈ: ആയിരകണക്കിന്ന് പ്രവാസികള്‍ക്ക് നാട്ടില്‍ എത്താന്‍ തുണയായ യു.എ.ഇ വിമാന കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ നീക്കം ചയ്യണം എന് ഐഎംസിസി ഷാര്‍ജ കമ്മിറ്റി അവശ്യപ്പെട്ടു.[www.malabarflash.com]

തിരിച്ചു വരാന്‍ തയ്യാറായ ആയിരക്കണക്കിന് പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്, ഈ പ്രഖ്യപനം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ഐഎംസിസി ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് താഹിര്‍ അലി പൊറോപ്പാടും,ജനറല്‍ സെക്രട്ടറി മനാഫ് കുന്നിലും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും അടിയന്തര സന്ദേശം അയക്കും.

എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വെയ്‌സ്, എയര്‍ അറേബ്യ, ഫ്ളൈദുബൈ, തുടങ്ങിയ കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. സാദരണക്കാരായ വരുമാനം കുറഞ്ഞ നിരവധി യാത്രക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ് ഈ തീരുമാനം.
വിലക്ക് നീക്കി യാത്ര പുനരാരംഭിച്ച് പ്രവാസി കുടുംബങ്ങളുടെ ആശങ്കയകറ്റാന്‍ പ്രവാസിസംഘടനകള്‍ എല്ലാം ഒറ്റക്കെട്ടായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments